ആലുവ: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ആലുവ അദ്വൈതാശ്രമത്തിൽ ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. സനൽകുമാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. ദിലീപ്കുമാർ, പ്രേംജി, വേണു നാഗലശേരി, എ.എ. അഭയ്, പി.പി. ബാബു എന്നിവർ സംസാരിച്ചു.