
കൊച്ചി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള ഗവേഷണം നടത്തുകയാണെന്നും യാതൊരു ആസൂത്രണവുമില്ലാതെ തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ അതിന്റെ ഭാഗമാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്‌മോഹൻ, കെ. രമേശൻ, ബി സുനിൽ കുമാർ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.