ആലുവ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ബെന്നി ബഹനാൻ എം.പിയുടെ ആലുവ നിയോജക മണ്ഡലത്തിലെ നന്ദി പ്രകടന പര്യടനം ഇന്ന് നടക്കും. ചൂർണ്ണിക്കര പഞ്ചായത്തിലെ മുട്ടം തൈക്കാവിൽ നിന്ന് രാവിലെ 7.30ന് ആരംഭിച്ച് വൈകിട്ട് 7.30ന് ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ സമാപിക്കും. സ്വീകരണ പരിപാടി വിജയിപ്പിക്കണമെന്ന് ചെയർമാൻ ലത്തീഫ് പൂഴിത്തറയും ജനറൽ കൺവീനർ എം.കെ.എ. ലത്തീഫും അറിയിച്ചു.