photo

വൈപ്പിൻ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും യോഗയിലുടെ ബോധവത്കരണവുമായി ചെറായി സ്വദേശിയും ഡ്രൈവറുമായ ജോയി. ചെറായി ജംഗ്ഷനിലെ സ്റ്റാൻഡിൽ യോഗ ചെയ്ത് ജോയി മനുഷ്യനും വാഹനവും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ടെന്ന് വിശദീകരിച്ചു. മനുഷ്യന്റ അവയവങ്ങളും വാഹനത്തിന്റെ ഓരോ പാർട്ട്‌സും അതിന് ഉദാഹരണമാണ്. മനുഷ്യ ശരീരത്തിന് അസുഖം വരുന്നത് പോലെ വാഹനങ്ങൾക്കും കേട് പാട് സംഭവിക്കുന്നു. തന്റെ സുഹൃത്തുക്കളായ ഡ്രൈവർമാർക്ക് കൂടി വേണ്ടിയാണ് തന്റെ യോഗ ബോധവത്കരണമെന്ന് ജോയി പറഞ്ഞു.
30 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുന്ന ജോയി 15 വർഷമായി യോഗ ചെയ്യുന്നു. ചെറായി ദേവസ്വം നടയിൽ മിനിലോറി ഡ്രൈവറായ ജോയി എല്ലാ ദിവസവും യോഗ ചെയ്യുന്നത് മൂലം ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞു.