
കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്രസർക്കാരിന്റെ സഹായം ഉറപ്പുവരുത്തുമെന്ന് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ബ്രിജ്‌മോഹൻ ശ്രീവാസ്തവ പറഞ്ഞു. എൻ.സി.പി സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ജനകീയ ഇടപെടലുകളാണ് സംസ്ഥാനത്ത് എൻ.സി.പി നടത്തുന്നത്. കേരളത്തിലെ എൻ.സി.പി മറ്റു സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ, ജനറൽ സെക്രട്ടറി ജോണി തോട്ടക്കര തുടങ്ങിയവർ സംസാരിച്ചു.
പി.ജെ. ആന്റണി, ഡോ. സെബാസ്റ്റ്യൻ പോൾ, ജോസ് തെറ്റയിൽ, അഡ്വ. ജയശങ്കർ തുടങ്ങിയവർ ക്ളാസുകളെടുത്തു.