പള്ളുരുത്തി: എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്പളങ്ങി സെൻട്രൽ ശാഖ യോഗം ചേർന്നു. പ്രസിഡന്റ് എൻ.എസ് സുമേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, വൈസ് പ്രസിഡന്റ് ജോഷി മാവുങ്കൽ, കമ്മി​റ്റി അംഗം രാജാറാം അഞ്ഞിലിയാറ്റ്, മിറാഷ് ചാണിയിൽ, ശ്രീനിവാസൻ ചാത്യാം പള്ളി, ഷിബു സരോവരം, സുരേഷ് കളത്തിൽ,ഷിജിൽ, പൊന്നൻ പുത്തം പുരയ്ക്കൽ,വനിത സംഘം സെക്രട്ടറി സീന ഷിജിൽ, വൈസ് പ്രസിഡന്റ് ബീന ടെൽഫി, ജനറൽ കൺവീനർ സുലത വത്സൻ, സുലഭ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.