
കൊച്ചി: പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന്റെ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരിയായ നടി കക്ഷിചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദം തെറ്റാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പരാതിക്കാരിയുടെ വാദം. ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി അടുത്തമാസം ഒന്നിന് പരിഗണിക്കാൻ മാറ്റി.