പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചാർജെടുത്തു. സി.എൻ. രാധാകൃഷ്ണൻ (ചെയർമാൻ), ഷൈജു മനയ്ക്കപ്പടി (കൺവീനർ), പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, ഇ.എസ്. ഷീബ, ഡി. പ്രസന്നകുമാർ, സി.ഡി. കണ്ണൻ, വി.എൻ. നാഗേഷ്, വി.പി. ഷാജി, കെ.ബി. സുഭാഷ്, ടി.എം. ദിലീപ് എന്നിവർ കമ്മിറ്റി അംഗങ്ങൾ. ആദ്യയോഗത്തിൽ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കാനും ഇതിന്റെ മുന്നോടിയായി ശാഖായോഗം ഭാരവാഹികൾ, കുടുംബ യൂണിറ്ര് ഭാരവാഹികൾ എന്നിവരുടെ സംയുക്തയോഗം നാളെ 3ന് യൂണിയൻ ഓഡിറ്റോറിയിൽ നടത്താൻ തിരുമാനിച്ചു.