yoga
വിവേകാനന്ദ വിദ്യാലയം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന യോഗ ദിനാചരണം മൂവാറ്റുപുഴ ഡിവൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വിവേകാനന്ദ വിദ്യാലയം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന യോഗാ ദിനാചരണം മൂവാറ്റുപുഴ ഡിവൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ. അനിത, അക്കാ‌ഡമിക് ഡയറക്ടർ എൻ.സി. വിജയകുമാർ, വിദ്യാലയ സമിതി സെക്രട്ടറി അജയൻ കൊമ്പനാൽ , കെ. എൻ.അജീവ്, ആഷ എസ്.നായർ, ഡോണ മാത്യു എന്നിവർ സംസാരിച്ചു. പി.എസ്.പ്രവീണയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഘം യോഗ അവതരണം നടത്തി.