
മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി സിനിമാതാരം ഫർഹാൻ ഫാസിൽ ഉദ്ഘാടനം ചെയ്തു. ഫാ. ചാൾസ് കപ്യാരിമലയിൽ അദ്ധ്യക്ഷനായി. എഴുത്തുകാരൻ വി.ജി. തമ്പി മുഖ്യപ്രഭാഷണം നടത്തി. ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിനും, സ്പോർട്സ് ലീഡേഴ്സിനും പ്രിൻസിപ്പാൾ ഫാ. ആന്റണി പുത്തൻകുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവരെ ചടങ്ങിൽ ആദരിച്ചു. മികച്ച ചായാഗ്രഹകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ മധു നീലകണ്ഠൻ കുട്ടികളെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. വൈസ് പ്രിൻസിപ്പാൾ ബാബു ജോസഫ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ.കെ രമേഷ്, മൃദുല ബ്രിജേഷ് എന്നിവർ നേതൃത്വം കൊടുത്തു.