കൊച്ചി: കൊച്ചി മെട്രോയുടെയും വാട്ടർ മെട്രോയുടെയും വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഫുഡ് ഫെസ്റ്റിന് ഇന്ന് തുടക്കമാകും. കുടുംബശ്രീയുടെ നാടൻഭക്ഷണം മുതൽ അറേബ്യൻ വിഭവങ്ങൾവരെ കൊച്ചി മെട്രോയുടെ കലൂർ പാർക്കിംഗിലെ ഫുഡ് ഫൈസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വീട്ടമ്മമാരെ പങ്കെടുപ്പിച്ച് പാചകമത്സരം, വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരം, സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്തും. ഫുഡ്‌ഫെസ്റ്റിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ നിർവഹിക്കും. ജൂലായ് മൂന്നിന് സമാപിക്കും.