
കോഴിക്കോട്: എഡ്‌ജ് ഫ്രാഞ്ചൈസിയിലെ ഏറ്റവും നൂതന ഫോൺ എഡ്ജ് 50 അൾട്രാ പുറത്തിറക്കി മോട്ടറോള. എ.ഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷനുള്ള മാജിക് ക്യാൻവാസ്, മോട്ടോ എഐ, സ്മാർട്ട് കണക്ട് ഫീച്ചർ എന്നിങ്ങനെ നിരവധി സൗകര്യങ്ങളുള്ളതാണ് മോട്ടോറോള എഡ്ജ് 50 അൾട്രാ. മോട്ടറോളയുടെ മുൻനിര ക്യാമറയായ എഐ പാന്റോൺ ക്യാമറ, 6.7 ഇഞ്ച് കർവ്ഡ് പോൾഇഡി ഡിസ്‌പ്ലേ, ടർബോപവർ 50വാട്ട് വയർലെസ് 125വാട്ട് ടർബോപവർ ചാർജിംഗ് എന്നിവ ഇതിലുണ്ട്.