ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി - ആയുഷ് ഹെൽത് ആൻഡ് വെൽനെസ് സെൻ്ററിൻ്റെയും ആമ്പല്ലൂർ എൻ.എച്ച്.എം ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.പി. സുഭാഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം .എം.ബഷീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലജ മണിയപ്പൻ, സി.ഡി.എസ് ചെയർപേഴ്സൺ കർണ്ണകി എന്നിവർ സംസാരിച്ചു. ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി മോഹൻ യോഗാദിന സന്ദേശം നൽകി. തുടർന്ന് ആമ്പല്ലൂർ പഞ്ചായത്തിലെ സൗജന്യ യോഗ പദ്ധതി പരിശീലനം പൂർത്തിയാക്കിയ വിവിധ ബാച്ചുകളിലെ പരിശീലനാർത്ഥികളുടെ യോഗാവതരണവും നടന്നു. ആയുർവ്വേദ മെഡിക്കൽ ഓഫീസർ നന്ദി പറഞ്ഞു.