u
അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: ഇന്ത്യൻ ഓയിൽ കോർപ്പറേഷനും എക്സൈസ് വകുപ്പും എച്ച്.എല്‍.എൽ മാനേജ്മെന്റ് അക്കാദമിയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി​. മണീട്ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ആരംഭിച്ച പ്രചാരണ റാലി ഗവ. വി.എച്ച്. എസ്. എസി​ൽ സമാപിച്ചു. പൊതുസമ്മേളനവും യോഗ മാസ് ഡിസ്പ്ലേയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി തോമസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജ്യോതി രാജീവ്,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോബ് പി.എസ്. മിനി തങ്കപ്പൻ, അനീഷ് സി ടി, പിറവം എക്സൈസ് ഇൻസ്‌പെക്ടർ ഹരികുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് വി.ജെ. ജോസഫ്, അംഗങ്ങളായ പ്രമോദ് പി, രഞ്ജി സുരേഷ്, എ. കെ.സോജൻ, ശോഭ ഏലിയാസ്, ബിനി ശിവദാസ്, മിനു മോൻസി, യോഗാ ട്രെയിനർ ബിനോയ്‌ തോമസ്, ചെയർ പേഴ്സൺ ഉഷാ രാമചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ബിജു സൈമൺ, പ്രോജക്ട് അംഗങ്ങൾ നിത്യ, അഞ്ജലി, അപർണ, രാഖി എന്നിവർ പങ്കെടുത്തു.