അങ്കമാലി: സംസ്ഥാന കശുമാവ് വികസന ഏജൻസിയുമായി സഹകരിച്ച് അങ്കമാലി നഗരസഭ നടത്തുന്ന സൗജന്യ കശുമാവിൻ തൈകളുടെ വിതരണം നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ വിളവ് തരുന്ന ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്യുന്നത് . അപേക്ഷ സമർപ്പിച്ചവർ നായത്തോട് കവലക്കും വേങ്ങൂർ ഡബിൾ പാലത്തിനും ഇടയിലുള്ള നഗരസഭ പാർക്കിൽ നിന്ന് തൈകൾ വാങ്ങാവുന്നതാണ്. കൗൺസിലർ സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകന്റെ പ്രതിനിധി ചെന്നാലും തൈകൾ ലഭിക്കും. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ ആധാർ കാർഡിന്റെയും സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെയും കോപ്പി സഹിതം എത്തണം.