കാലടി: സൗത്ത് വെള്ളാരപ്പിള്ളി പ്രദേശത്തെ പാടശേഖരത്തേക്ക് മലിന ജലം ഒഴുക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജനകീയ സമിതി ചെയർമാൻ സുരേഷ് കുളങ്ങര അദ്ധ്യക്ഷനായി. കേരള നദീ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ടി.എൻ. പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. സുധി സി. മേനോൻ, റോസി ജോസ്, സന്തോഷ് മല്ലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.