കാലടി: ബധിരയും മൂകയുമായ നന്ദന ടി. രാജന്റെ ഉപരി പഠനച്ചെലവുകൾ ഏറ്റെടുത്ത് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്. മാണിക്കമംഗലം സെന്റ് ക്ലയർ ബധിര മൂക വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ നന്ദനയുടെ പഠനച്ചെലവ് ഇനിമുതൽ പൂർണമായും വഹിക്കുക ട്രസ്റ്റായിരിക്കും. ദേശീയ ബധിര കായിക മേളകളിൽ നന്ദന നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .