
അങ്കമാലി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമക്ഷേമം ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസലകുമാരി വേണു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ വിജയൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സി.വി. അശോക് കുമാർ അവാർഡുകൾ സമ്മാനിച്ചു. എം.ബി.ബി.എസ് പാസായ വീണ പഴയിടത്തിനെ ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ സുരേന്ദ്രൻ, യൂണിറ്റ് സെക്രട്ടറി പി.ബി ഷാജു, രാജു അമ്പാട്ട്, ടി.പി. വേണു, സി.വി. പോൾ, ഐ.പി. ജേക്കബ്, എം.പി. തരിയൻ എന്നിവർ പ്രസംഗിച്ചു.