prajeeve

അങ്കമാലി: സി.എസ്.എയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കവർച്ചിത്ര പ്രകാശനം മന്ത്രി പി.രാജീവ് നിർവഹിച്ചു. സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അദ്ധ്യക്ഷനായി. ദേശീയ അവാർഡ് ജേതാവായ കെ.ആർ. കുമാരനാണ് കവർച്ചിത്രം വരച്ചത്. സി.എസ്.എ സെക്രട്ടറി ടോണി പറമ്പി, വൈസ് പ്രസിഡന്റ് എം.പി. രാജൻ, അഡ്വ. കെ.കെ. ഷിബു, ജോ. സെക്രട്ടറി ഷാജൻ ചേറ്റുങ്ങൽ, കെ.ഐ. ബേബി, ബോബി തരിയൻ, പി.വി. റാഫേൽ, ജോബ് കുര്യൻ, ഷാജി യോഹന്നാൻ എന്നിവർ സംസാരിച്ചു. സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ സുവനീർ പതിപ്പ് പ്രകാശനം ചെയ്യും.