കൊച്ചി: കേരള ഹിന്ദി പ്രചാരസഭ എറണാകുളം ശാഖ പൂർവ വിദ്യാർത്ഥി സംഘടന 'ഗീതാഞ്ജലി' രണ്ടാമത് സംഗമം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കും. ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, പ്രൊഫ. എം.കെ. സാനു, കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

സഹപാഠികളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സുഭാഷ് കുന്നത്തേരി സ്മാരക മാദ്ധ്യമ അവാർഡ്, വി.പി. സന്തോഷ് സ്മാരക കലാസാംസ്കാരിക അവാർഡ്, എം.ജി. ഉദയൻ സ്മാരക സാമൂഹിക പ്രവർത്തക അവാർഡ്, അദ്ധ്യാപികയായിരുന്ന ചന്ദ്രകലാഭട്ടിന്റെ സ്മരണാർത്ഥം അദ്ധ്യാപക അവാർഡുകളും വിതരണം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.