കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ മന്ദിര ഹാളിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം പ്രസിഡന്റ് ഷീല സാജു, വനിതാ സംഘം കോ ഓഡിനേറ്റർ എം.പി. ദിവാകരൻ, യൂണിയൻ കൗൺസിലർ പി.എം. മനോജ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്. അനീഷ്, വൈസ് പ്രസിഡന്റ് അജേഷ് വിജയൻ, സെക്രട്ടറി സജി മലയിൽ, ജില്ലാ കമ്മിറ്റി അംഗം എം.എൻ. രാജീവ്, നിയുക്ത പ്രസിഡന്റ് ലളിത വിജയൻ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികളെ മെമന്റോ നൽകി ആദരിച്ചു. വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി വരവ് -ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ലളിത വിജയൻ (പ്രസിഡന്റ്), സുജ സന്തോഷ് (വൈസ് പ്രസിഡന്റ്), മഞ്ജു റെജി (സെക്രട്ടറി), വത്സല രാജൻ (ട്രഷറർ), ഷീലാ സാജു, മിനി ശിവരാജ്, ലീന റെജി (കേന്ദ്ര സമിതി അംഗങ്ങൾ), അനു സുരേഷ്, സീന സാബു, ഗീതാ ബേബി, ഷിൻസ് സനീഷ്, നിഷ ശ്രീജിത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.