കൂത്താട്ടുകുളം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിസിയേഷൻ കുത്താട്ടുകുളം മേഖല വനിതാ കൺവെൻഷൻ പി.പി. എസ്തോസ് സ്മാരകഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, എൽ. വസുമതിയമ്മ, സി.കെ. പ്രകാശ്, ഫെബീഷ് ജോർജ്, വി.ആർ. സതീശൻ, വി.എൻ. ലോചനൻ, എം.എം. ഗോപി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ലീലാമ്മ
ജോൺ (പ്രസിഡന്റ്), വത്സമ്മ ജോർജ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ ഫിലിപ്പ് (സെക്രട്ടറി) പി.എൻ. രാധ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.