ആലുവ: ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 32 സ്‌കൂളുകളിൽ നിന്നായി 64 വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.ഡി.എസ്.പി ജിൽസൺ മാത്യു, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. അനിൽ, എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ പി.എസ്. ഷാബു, ഹോപ്പ് കോ ഓഡിനേറ്റർ വി.എസ്. ഷിഹാബ്, മറിയാമ ഫിലിപ്പ്, സജീവ് വി. മുഹമ്മദ് എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ലഹരി വിരുദ്ധ ദിനമായ 26ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.