
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സംഘടിപ്പിച്ച വായനാദിനാചരണം കീഴ്മാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ ഹിത ജയകുമാർ, എഴുത്തുകാരി കീർത്തന ഷിനൂബ്, സെക്രട്ടറി സി.എസ്. അജിതൻ, വൈസ് പ്രസിഡന്റ് പി.എം. അയൂബ്, ജാസ്മിൻ അലി, ഉഷ സത്യൻ, അഭയ് കൃഷ്ണ, വത്സല വേണുഗോപാൽ എന്നിവർ സംസാരിച്ചു. പുസ്തക ചർച്ചയിൽ കെ.പി. നാസർ, കെ.കെ. സുബ്രഹ്മണ്യൻ, പി.ജി. വേണു, കെ.കെ. അശോകൻ, ശ്രീനിക സാജു, റാണി സനിൽകുമാർ, ഷീല സുകുമാരൻ, സി.എസ്. കുഞ്ഞുമുഹമ്മദ്, ജോയിസ് സലിൽ, ശ്രീജ സുരേഷ്, കെ.കെ. ഷാജു, എൻ.എസ്. സുധീഷ് എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാലമുറ്റത്ത് ഹിത ജയകുമാർ അക്ഷരദീപം തെളിയിച്ചു.