പെരുമ്പാവൂർ: അഡ്വ. ആര്യ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ജയഭാരത് ഫൗണ്ടേഷൻ കരിങ്ങന്നൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനകർമ്മം ജൂൺ 30ന് വൈകിട്ട് 4 മണിക്ക് വെട്ടുവഴി ജംഗ്ഷനിൽ ബി.ജെ.പി ദേശീയ സമിതി അംഗങ്ങളായ പി.എം. വേലായുധനും കെ. ശിവദാസനും ചേർന്ന് നിർവഹിക്കും. കൂടാതെ രണ്ടു വീടുകൾക്ക് അറ്റകുറ്റപ്പണിക്കായുള്ള തുകയും രണ്ടു പേർക്ക് ചികിത്സാ സഹായവും രണ്ട് പേർക്ക് മാസം 1000 രൂപ വച്ച് 3 വർഷത്തേയ്ക്ക് സഹായധനവും നൽകുന്നതാണ്.