
കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ സംയുക്ത പരിശോധന നടത്തി. ശുചിത്വം സുന്ദരം തിരുമാറാടി ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയ താമസസ്ഥലങ്ങളുടെ ഉടമകൾക്ക് പിഴ ഈടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ്.എസ്, എച്ച്.ഐ ശ്രീകല ബിനോയ്, വി.ഇ.ഒ ആർ. പ്രിയരഞ്ജൻ. ജെ.എച്ച്.ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് സെക്രട്ടറി പി.പി. റെജിമോൻ എന്നിവർ അറിയിച്ചു.