
പെരുമ്പാവൂർ: ഒക്കൽ തുരുത്ത് കർമ്മയോഗാലയത്തിൽ അന്താരാഷ്ട്ര ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ശശി അദ്ധ്യക്ഷനായി. ഡോ. കെ.ആർ. ശിൽപ യോഗാ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ അമ്രതാ സജിൻ, ആചാര്യൻ നാരായൺ, ആചാര്യൻ രാമാനന്ദൻ, ഗായത്രി വിനോദ്, കെ.എ. പൊന്നപ്പൻ, എം.വി. ബാബു, അനുരാജ്, എം.എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.