
മൂവാറ്റുപുഴ: മീരസ് ഡിജിറ്റൽ ലൈബ്രറി ഒരു തണൽ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്തിൽ ആയിരം വീടുകളിൽ ഒരു ഫലവൃക്ഷം വീതം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമായത്. അസീസ് കുന്നപ്പിള്ളി അദ്ധ്യക്ഷനായി. ബംഗാളിലെ ചേരിപ്രദേശങ്ങളിൽ പുനരധിവാസ പദ്ധതിക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് മുബഷിർ മുഖ്യാതിഥിയായി. സാമൂഹ്യപ്രവർത്തകനായ സഹീർ മേനാമറ്റം ആണ് പ്രോജക്ട് കോ ഓഡിനേറ്റർ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്വീകരണം നൽകി. സലാം തണ്ടിയേക്കൽ, ഷാജി ഫ്ലോട്ടില, മുജീബ് അന്ത്രു, കെ.ഇ. ഷാജി പുനർജനി കോ ഓഡിനേറ്റർ ഷംന തുടങ്ങിയവർ സംസാരിച്ചു.