
കുറുപ്പംപടി: വ്യാപാരവും വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുറുപ്പംപടി മർച്ചന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ലൈസൻസ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ സ്മിത അനിൽകുമാർ, മെമ്പർമാരായ കെ.കെ. മാത്തുകുഞ്ഞ്, സജി പടയാട്ടിൽ, കുര്യൻ പോൾ, ഫെബിൻ കുര്യാക്കോസ്, പഞ്ചായത്ത് സെക്രട്ടറി ബി. സുധീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുര്യാക്കോസ്, അസി. സെക്രട്ടറി ബിനോയ് എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 191 ലൈസൻസുകൾ നൽകി.