 
തൃപ്പൂണിത്തുറ: വായന വാരാചരണത്തിന്റെ ഭാഗമായി നഗരസഭ തലത്തിൽ സംഘടിപ്പിച്ച വായനാമത്സരം ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ അദ്ധ്യക്ഷനായി. സ്കൂൾതലത്തിലെ വിജയികളും നഗരസഭാ വായനശാല അംഗങ്ങളുമാണ് മത്സരത്തിൽ പങ്കെടുത്തത്. വായനാ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ജാൻവി എസ്. കുമാർ, ഗൗരി അജയകുമാർ, സന്തോഷ് കുമാർ എന്നിവർക്കും ക്വിസ് മത്സരത്തിൽ പൗർണമി എസ്. നായർക്കും ഒന്നാം സ്ഥാനം ലഭിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി കൗൺസിലർമാരായ കെ.ടി. അഖില്‍ദാസ്, പി.എസ്. കിരൺകുമാർ, വി.ജി. രാജലക്ഷ്മി, സൗമ്യ മജേഷ്, രജനി ചന്ദ്രൻ, ആൻറണി ജോ വർഗീസ്, രാജി അനിൽ, ഡി. അർജുനൻ, രോഹിണി കൃഷ്ണകുമാർ, സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു.