 
പെരുമ്പാവൂർ: ടി.എൻ.വി വായനശാലയുടെ ആഭിമുഖ്യത്തിൽ ഒക്കൽ എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പി.എൻ പണിക്കർ അനുസ്മരണവും ക്വിസ് മത്സരവും സ്കൂൾ പ്രിൻസിപ്പൽ ടി.യു. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ. അനുരാജ്, എം.വി. ബാബു എന്നിവർ സംസാരിച്ചു.