padam

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസ് ക്യാമ്പസിൽ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണം ചീഫ് പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റർ പ്രൊഫ. എം.വി തമ്പി ഉദ്ഘാടനം ചെയ്തു. ഡോ.വന്ദന ബാലകൃഷ്ണൻ, രമേശ് ബാബു എന്നിവർ യോഗാപരിശീലനത്തിന് നേതൃത്വം നൽകി. അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രിയിൽ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ്മ, ഡോ. വന്ദന ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

അമൃത വിശ്വവിദ്യാപീഠം കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന യോഗാദിനാചരണത്തിൽ ഡീനും ഡയറക്ടറുമായ ഡോ.യു. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.