
പറവൂർ: ഓണത്തിനാവശ്യമായ പൂക്കൾ ഒരുക്കാൻ കൈതാരം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കാർഷിക ഗ്രൂപ്പുകൾക്ക് ബെന്തി തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ അദ്ധ്യക്ഷയായി വഹിച്ചു. എം.ജി. രമേഷ്, കെ.കെ. വേണുഗോപാൽ, ശ്രീകുമാരി രാമചന്ദ്രൻ, ഷെമീന ഷാഫി, ടി.പി. ശ്രീജ എന്നിവർ സംസാരിച്ചു.