walk

കൊച്ചി: കളമശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ് ) പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് അദ്ധ്യാപകരെ തിരഞ്ഞെടുക്കാൻ 28ന് രാവിലെ പത്തിന് വോക് ഇൻ ഇന്റർവ്യൂ നടത്തും. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിരമിച്ച അദ്ധ്യാപകർക്കും പങ്കെടുക്കാം . പ്രതിഫലം മണിക്കൂർ അടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാ ബത്തയും. വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് യോഗ്യതകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും പകർപ്പുകളും സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഹാജരാകണമെന്ന് രജിസ്ട്രാർ ഇൻ ചാർജ് അറിയിച്ചു.