
പറവൂർ: കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ കളമശേരി മണ്ഡലത്തിൽ എട്ട് കോടി രൂപയുടെ പദ്ധതി നടപ്പാക്കിയതായി മന്ത്രി പി. രാജീവ്. കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയിൽ ഓണത്തിനുള്ള നെല്ല്, പച്ചക്കറി, പൂവ് എന്നിവയുടെ കരുമാല്ലൂർ മണ്ഡലംതല നടീൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. കരുമാല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തോപ്പിൽ നിർവഹിച്ചു. രമ്യ തോമസ്, പി.എം. മനാഫ്, സൈന ബാബു, കെ.വി. രവീന്ദ്രൻ, എം.കെ. ബാബു, വി.എം. ശശി, ജയ രാധാകൃഷ്ണൻ, പി.പി. ജീസൻ, ഇന്ദു പി. നായർ, പി.എൻ. രാജു, എൽസ ജെയിൽസ് എന്നിവർ സംസാരിച്ചു.
ജലലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയിൽ കലുങ്കുകൾ പൊളിച്ചുമാറ്റുകയും തോടുകളുടെ വീതി കൂട്ടുകയും ചെയ്യും. പെരിയാർവാലിയുടെ ഒന്നര കിലോമീറ്റർ ദൂരത്തിൽ ചോർച്ച ഒഴിവാക്കുന്ന നടപടികൾ വേഗത്തിലാക്കും
മന്ത്രി പി. രാജീവ്