കൊച്ചി: ആദിവാസി,ദളിത് വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകൾ (ഇ-ഗ്രാന്റ്) നൽകാത്തതിൽ പ്രതിഷേധിച്ച് ആദിശക്തി സമ്മർ സ്‌കൂൾ,ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള ജൂലായ് 20ന് രാജ്ഭവൻ മാർച്ച് നടത്തും. സെക്രട്ടേറിയറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ ആദിവാസി ദളിത് തിയേറ്റർ മൂവ്‌മെന്റിന്റെ ആദ്യസംരംഭമായ 'എങ്കള ഒച്ചെ" എന്ന നാടകവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.