
കൊച്ചി: സഭാ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരെ പുറത്താക്കാതെ അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി. ഇവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത സഭാ നേതൃത്വത്തിന്റെ അയഞ്ഞ നിലപാട് തന്നെയാണ് കുർബാന തർക്കം ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് ചെയർമാൻ മത്തായി മുതിരേന്തി കുറ്റപ്പെടുത്തി.
സഭയെ അനുസരിക്കുന്ന വൈദികരെയും സഭയെ സംരക്ഷിക്കാനായി നിലകൊള്ളുന്ന വിശ്വാസി കൂട്ടായ്മകളെയും കേൾക്കാതെ സഭാ വിരുദ്ധമായി മാത്രം ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നിലപാട് സാമാന്യ മര്യാദകൾക്ക് ചേർന്നതല്ലെന്നും ഇവർ പറഞ്ഞു.