photo

വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പെട്രോനെറ്റ് എൽ.എൻ.ജിയുടെയും വൈപ്പിൻ സർവീസ് പെൻഷണേഴ്‌സ് കോ ഓപ്പററ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷനായി. ന്യൂട്രീഷൻ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു.
പെട്രോനെറ്റ് എൽ.എൻ.ജി പ്ലാന്റ് മാനേജർ ഉപേന്ദ്ര ഗുപ്ത, എൽ.എൻ.ജി സി.എസ്.ആർ ചീഫ് മാനേജർ ആശിഷ് ഗുപ്ത, വൈപ്പിൻ സർവീസ് പെൻഷണേഴ്‌സ് കോ ഓപ്പററ്റീവ് സൊസൈറ്റി സെക്രട്ടറി കെ.എം. ബാബു, വയോജന ആരോഗ്യ വിദഗ്ധൻ ഡോ. പ്രവീൺ ജി. പൈ, ബാങ്ക് സെക്രട്ടറി കെ.ബി. ലിസി എന്നിവർ പ്രസംഗിച്ചു.