കൊച്ചി: അഞ്ചുദിവസമായി ഇരുമ്പനം മൃദുല സ്പർശം സ്‌കൂളിൽ നടന്നുവന്ന സ്പിക് മകെ ശില്പശാല 'സ്വസ്ത" സമാപിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സാംസ്‌കാരിക സംഘടനയാണ് സ്പിക് മകെ. ശില്പശാലയിൽ കളിമൺ പാത്രനിർമ്മാണം, ചിത്രകല തോൽപ്പാവക്കൂത്ത് എന്നിവയും നടന്നു.
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാഡമി മുൻ പ്രിൻസിപ്പൽ പ്രൊഫ. കുമാര കേരളവർമ്മ വിശിഷ്ടാതിഥിയായിരുന്നു. ജെയ്നി വിദ്യാലയത്തിലെ കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.
റോട്ടറിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാപന സമ്മേളനത്തിൽ സ്‌കൂൾ ചെയർമാൻ ക്യാപ്റ്റൻ എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. രാജ്‌മോഹൻ വർമ്മ, വിജയൻ നായർ, രാഖി.എ.ആർ എന്നിവർ സംസാരിച്ചു.