
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. 90 ലക്ഷം രൂപയും കൊച്ചിൻ കോർപ്പറേഷന്റെ 30 ലക്ഷം രൂപയും ഉൾപ്പടെ ഒന്നേകാൽ കോടിയുടേതാണ് പദ്ധതി.
മെഡിക്കൽ വാർഡ് ട്രോമാ സമുച്ചയത്തിന്റെ മൂന്നാമത്തെ നില 40 കിടക്കകളോട് കൂടി എച്ച്.ഡി.എസ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു. ഹ്യൂമൻ മിൽക്ക് ബാങ്ക് ലേബർ റൂമിന് സമീപത്തായി മാറ്റി സ്ഥാപിച്ചു. സ്റ്റാഫ് ചെയിഞ്ചിംഗ് ആൻഡ് ഡൈനിംഗ് ഏരിയയും ജീവനക്കാർക്ക് സമർപ്പിച്ചു. മൈക്രോ ബയോളജി ലാബിലേക്കുള്ള എലൈസ റീഡർ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് ആശുപത്രി സൂപ്രണ്ടിന് നൽകി.
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പത്മജ എസ്. മേനോൻ, എച്ച്.ഡി.എസ് അംഗങ്ങളായ എം.പി. രാധാകൃഷ്ണൻ, മുഹമ്മദ് ഹസ്സൻ, ജി. ജയേഷ്, പി.എസ്. പ്രകാശൻ, ഡോ. അനു സി. കൊച്ചുകുഞ്ഞ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ തുടങ്ങിയവർ പങ്കെടുത്തു.