മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷനാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള പ്രത്യേക ഓറിയന്റേഷൻ ക്ലാസ് ട്രെയ്‌നർ ബെന്നി കുര്യൻ നയിക്കും. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.ജി. ബിജി നവാഗതരെ സ്വീകരിക്കും. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വാർഡ് കൗൺസിലർ ജിനു ആന്റണി , യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ശ്രീനാരായണ ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ് തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും .