
മൂവാറ്റുപുഴ: ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കായി മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി, സജീവം പ്രൊജക്ട്, വിമല സോഷ്യൽ സെന്റർ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്. കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഫാ. ജോർജ് പൊട്ടക്കൽ ഉദ്ഘാടനം ചെയ്തു. പ്രോവിൻഷ്യൽ സുപ്പീരിയർ സി. മെർലിൻ അദ്ധ്യക്ഷയായി. മദർ ജോവിയറ്റ്, ജോൺസൺ കറുകപ്പിള്ളി, ഡോ. സിസ്റ്റർ ലിൻസ് മരിയ, ഡോ.സിസ്റ്റർ റാണി ജോസ്, സി. ഇൻഫന്റ് ട്രീസ, ആഷ്ന ചാക്കോ, സജോ ജോയ്, സിസ്റ്റർ സെലിൻ മാത്യു, സിസ്റ്റർ ഗ്രേസ്ബെറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.