മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റി മൂവാറ്റുപുഴ പി.എച്ച് ഡിവിഷന് കീഴിൽ വിവിധ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതികളുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് 631രൂപ ദിവസവേതനത്തിന് വൊളണ്ടിയർമാരേയും ഐ.എം.ഐ.എസ് കോ ഓർഡിനേറ്റർമാരേയും നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 11ന് മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരായി അഭിമുഖത്തിൽപങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.