
കൂത്താട്ടുകുളം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാക്കൂർ സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. മണ്ണത്തൂർ ശതാബ്ദി സ്മാരക ഹാളിൽ നടന്ന യോഗം ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സിനു എം. ജോർജ് അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പ്രദീപ് കൃഷ്ണൻ, ബോർഡ് മെമ്പർമാരായ ബിനോയ് അഗസ്റ്റിൻ, സനൽചന്ദ്രൻ, മുരളീധര കൈമൾ, ബെയ്ൻ ചന്ദ്രൻ, ഏലിയാസ് മാത്യു, മുൻ ബോർഡ് മെമ്പർ വർഗീസ് മാണി, സ്മിത വിശ്വംഭരൻ എന്നിവർ സംസാരിച്ചു.