
കൂത്താട്ടുകുളം: പിറവം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 11ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച പെരുങ്കുറ്റി വേങ്ങശേരി റോഡ് അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ് ശിവൻ അദ്ധ്യക്ഷനായി. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് മെമന്റോ നൽകി ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ അഡ്വ. ബോബൻ വർഗീസ്, കൗൺസിലർ പി.സി. ഭാസ്കരൻ, എം.എ. ഷാജി, എം.എം. അശോകൻ, എ.കെ. ദേവദാസ്, എൻ.കെ. ചാക്കോച്ചൻ, കെ.എൻ. കൃഷ്ണൻകുട്ടി, ഷൈബു മടക്കാലി, ബിജു രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.