y

തൃപ്പൂണിത്തുറ: ഫ്രണ്ട്സ് വെള്ളാങ്ങിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും അവാർഡ് ദാനവും മുൻ നഗരസഭാ പ്രതിപക്ഷ നേതാവ് വി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ സീനാസുരേഷ് അദ്ധ്യക്ഷയായി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു. തൃപ്പൂണിത്തുറയിൽ നിന്നുള്ള ആദ്യ ഇന്റർനാഷണൽ ഫുട്ബാൾ റഫറി എ.വി. ബൈജുവിനെ ആദരിച്ചു. എസ്. രാജേഷ്, സോമനാഥൻ കടക്കോടം, ആർ.സാബു, സജിനി എന്നിവർ സംസാരിച്ചു.