bjp

കൊച്ചി: ഭാരതീയ ജനസംഘം സ്ഥാപകനും സ്വതന്ത്രഭാരതത്തിലെ ആദ്യ വ്യവസായ മന്ത്രിയുമായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്. വ്യവസായ സെൽ സംസ്ഥാന കൺവീനർ എ അനൂപ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ.
എസ് സജി , സംസ്ഥാന സമിതി അംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, പദ്മജ എസ്. മേനോൻ, ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.