
അങ്കമാലി: വായന പക്ഷചാരണത്തിന്റെ ഭാഗമായി വടക്കേക്കര സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കറുകുറ്റി പന്തയ്ക്കൽ കെ.പി.ജി സ്മാരക വായനശാല വായനശാല സന്ദർശിച്ചു. വായനപക്ഷാചരണ പരിപാടികൾ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷനായി. ജോണി മൈപ്പാൻ വായന സന്ദേശം നൽകി. ലൈബ്രേറിയൻ മിനി സരസൻ, ഗംഗ സന്ദീപ് എന്നിവർ പ്രസംഗിച്ചു.