sobhanan

കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മസമാജം പ്രസിഡന്റായി സി.എം.ശോഭനനും സെക്രട്ടറിയായി പി.ഐ.രാജീവും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: പി.ബി റൂസ്‌വെൽറ്റ് (വൈസ് പ്രസിഡന്റ് ), എ.പി. രഘുനന്ദനൻ (അസി.സെക്രട്ടറി), പി.പി. സലിംകുമാർ (ഖജാൻജി), ഇ. രാജീവൻ (ദേവസ്വം മാനേജർ), സി.വി. അനിൽകുമാർ (സ്‌കൂൾ മാനേജർ). പ്രവർത്തക സമിതിയംഗങ്ങളായി കെ.പി സെൽവരാജ്, കെ.വി ബിജോയ്, എം.കെ അജിത്, കെ.കെ രമേശ് എന്നിവരെയും ആഭ്യന്തര ഓഡിറ്റർമാരായി കെ.ആർ ഹരിലാൽ, കെ.പി തുളസീദാസ്, എൻ.ആർ സുനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.