
കൊച്ചി: പുല്ലുമൂടിയ എറണാകുളം രാജേന്ദ്ര മൈതാനത്തെ ഗാന്ധിപ്രതിമയുടെ പരിസരം കെ.പി.സി.സി. വിചാർവിഭാഗ് വൃത്തിയാക്കി. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഭാരവാഹികളായ എ.കെ. രാജൻ, അനു സെബാസ്റ്റ്യൻ, വി.വി. മുരളീധരൻ, നോർബർട്ട് അടിമുറി, പി.പി. സന്തോഷ്, ബാസ്റ്റിൻ പോൾ, ബിജു പി. എസ്, വിനയകൃഷ്ണൻ, യേശുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.